കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവം പശ്ചാത്തലമാക്കി അഡ്വ. ആളൂര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് എതിരെ കേസ്. ചിത്രത്തിന്റെ സംവിധായകനായ സലിം ഇന്ത്യയെ എതിര് കക്ഷിയാക്കി പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് കേസ് നല്‍കിയിരിക്കുന്നത്. എറണാകുളം മുന്‍സിഫ് കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്.
ബിഎ ആളൂരിന്റെ ചുമതലയിലുള്ള ഐഡിയല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അവാസ്തവം’ എന്ന പേരിലാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ആളൂരാണ്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന നടന് ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും ദിലീപ് വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്നും സലിം ഇന്ത്യ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. 10 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം ചിത്രമാകുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരേ കേസ് വന്നിരിക്കുന്നത്
Discussion about this post