പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ബിജെപി പിന്മാറുന്നു.വിഷയവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭം നിര്‍ത്തിവയ്ക്കുമെന്നാണ് സൂചന.
നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച ഇന്നു നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. ശബരിമല വിഷയത്തില്‍ പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പിന്മാറ്റം എന്നാണ് സൂചന.
ഭക്തരെ വിഷമിപ്പിക്കാനില്ലെന്നും, ഹൈക്കോടതിയുടെ ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നും ബിജെപി വിലയിരുത്തുന്നു. ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ ഇനി സമരം ചെയ്യുകയുള്ളൂവെന്നും ബിജെപി വിലയിരുത്തുന്നു.
Discussion about this post