കൊച്ചി: അധികൃതരുടെ കണ്ണുവെട്ടിച്ച് കൊറോണ ബാധിതന് കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രക്കൊരുങ്ങിയത്.
ദുബായ് വിമാനത്തില്‍ കയറിയതിന് ശേഷം ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 270 പേരെ നിരീക്ഷണത്തിനായി തിരിച്ചിറക്കുകയും ചെയ്തു. ഈ മാസം ഏഴിനാണ് ഇയാള്‍ മൂന്നാറില്‍ 19 പേരുമായി വിനോദയാത്രക്കെത്തിയത്. മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
10 ാം തീയതി മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഏഴിനാണ് സംഘം കൊച്ചിയിലെത്തിയത്. ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്.
Discussion about this post