തൃശ്ശൂര്‍: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ നില്ക്കുമ്പോള് ലണ്ടനില്‍ നിന്നും ദുബായ് വഴി കൊച്ചിയിലേത്തിയ അനുഭവം പങ്കുവെച്ച് മാധ്യമ പ്രവര്ത്തകന്. മാധ്യമ പ്രവര്‍ത്തകനായ രാജേഷ് കൃഷ്ണയാണ് തന്റെ യാത്രാ അനുഭവം പങ്കുവെയ്ക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇദ്ദേഹം അനുഭവം പങ്ക് വയ്ക്കുന്നത്.
ലണ്ടന്‍ ഹീത്രുവിലെ വിമാനത്താവളങ്ങളുടെ അവസ്ഥയും ദുബായ് എയര്‍പോര്‍ട്ടിന്റെ അവസ്ഥയും രാജേഷ് കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ അത്യധ്വാനത്തെയും, വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് നടത്തുന്ന നടപടികളെയും രാജേഷ് കൃഷ്ണ കുറിപ്പില്‍ പ്രശംസിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
ദാ ഇപ്പൊ നാട്ടിലെത്തി.
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ ഉള്ളപ്പോഴാണ് യാത്ര ചെയ്യേണ്ടി വന്നത്. രണ്ട് ലോകോത്തര എയര്‍പോര്‍ട്ടുകളായ ലണ്ടന്‍ ഹീത്രൂവും ദുബായും വഴി കൊച്ചിയിലെത്തി. ഹീത്രൂവില്‍ ഒരു ആവറേജ് തിരക്ക് മാത്രം. ദുബായ് എയര്‍പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ മരുഭൂമിയാണ്. ജോലിക്കാര്‍ മാത്രമുണ്ട്. ലണ്ടന്‍ ദുബായ് ഫ്ളൈറ്റില്‍ മിക്ക റോയിലും ഓരോരുത്തര് മാത്രമായതിനാല്‍ കിടന്നു തന്നെ വന്നു. കൊച്ചി ഫ്ളൈറ്റിലും സ്ഥിതി വ്യത്യസ്ഥമല്ല.
പക്ഷെ ഒന്ന് പറയാതെ വയ്യ. കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ അത്യധ്വാനം. മാസ്ക് വയ്ക്കാത്ത ഒരു ഉദ്യോഗസ്ഥനെയും കൊച്ചി എയര്‍ പോര്‍ട്ടില്‍ കണ്ടില്ല. ബ്രഡ്ജ് ഓപ്പറേറ്റിങ്ങ് സ്റ്റാഫ് മുതല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, ഡ്യൂട്ടീ ഫ്രീ സ്റ്റാഫ് എന്ന് വേണ്ട ഒടുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരെ, കേരളത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മാസ്ക് ഉപയോഗിക്കുന്നു.
ഓരോ യാത്രക്കാരന്റെയും ടെമ്പറേച്ചര്‍ പരിശോധിക്കുന്നു. ഒരേ തരത്തിലുള്ള രണ്ട് ഫോമുകള്‍ ഫില്ല് ചെയ്ത് വാങ്ങുന്നു. അതില്‍ കൃത്യമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍, കഴിഞ്ഞ ദിവസങ്ങളിലെ യാത്രവിവരങ്ങള്‍ എന്നിവ പൂരിപ്പിക്കാന്‍ സ്ഥലമുണ്ട്. വരുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പ് ആദ്യം സ്ക്രീന്‍ ചെയ്യുന്നു. പിന്നെ എമിഗ്രേഷനിലും ചോദ്യങ്ങള്‍. രണ്ടാമത്തെ ഫോം ഒന്നു തന്നെയല്ലേ പിന്നെന്തിന് വീണ്ടും പൂരിപ്പിക്കണം എന്ന് പറഞ്ഞ് കയര്‍ത്ത ‘മാന്യന്’ നല്ല നമസ്കാരം.
നമ്മള് നമ്മുടെ സമൂഹത്തിനായി സ്വയം പ്രതിരോധിക്കേണ്ട സമയമാണ്. ആരും അറിഞ്ഞു കൊണ്ട് രോഗം വരുത്തുകയില്ല. പക്ഷെ നമ്മുടെ നിരുത്തരവാദപരമായ സമീപനം രോഗം പടര്‍ത്തിയേക്കാം.
കുറച്ച് ദിവസത്തേക്ക് ‘അമിത’ സൗഹൃദ സന്ദര്‍ശനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനം.
എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയതു മുതല്‍, ടാക്സി ഡ്രൈവര്‍ മുതല്‍ അടുത്ത് ബന്ധപ്പെടുന്നവരുടെ ഒരു ലിസ്റ്റും സൂക്ഷിക്കുന്നുണ്ട്.
നാളെ എന്നത് നമ്മുടെ കയ്യിലല്ലല്ലോ…!
ചിത്രങ്ങള്‍ ദുബായ് എയര്‍പോര്‍ട്ട്
Discussion about this post