തിരുവനന്തപുരം: അടിച്ചു കൊഴിച്ചത് വെപ്പ് പല്ല് തന്നെയെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ രമേഷ് എസ് കമ്മത്ത്. വാഹന പരിശോധനയ്ക്കിടെ പോലീസ് മര്‍ദ്ദനത്തില്‍ നഷ്ടപ്പെട്ടത് വെപ്പ് പല്ല് തന്നെയാണെന്ന് രമേഷ് പറയുന്നു. വെപ്പ് പല്ലാണെന്നു ഒരിടത്തും മറച്ചു വച്ചിട്ടില്ലെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു. ഡിജിപിക്കു നല്കിയ പരാതിയിലും അത് വ്യക്തമായി പറയുന്നുണ്ടെന്നും രമേഷ് വ്യക്തമാക്കി.
1987ല്‍ കോളജ് പഠനകാലത്താണ് വീഴ്ചയില്‍ പല്ല് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വെപ്പ് പല്ല് ഘടിപ്പിക്കുകയായിരുന്നു. ഇരുട്ടിലും വളവിലും പോലീസ് നടത്തിയ വാഹന പരിശോധന യാത്രക്കാര്‍ക്ക് അപകട സാധ്യതയായതിനാലാണ് ചൂണ്ടിക്കാണിച്ചത്. അതാണ് അക്രമത്തിലാണ് കലാശിച്ചതെന്നും രമേഷ് പറയുന്നു. റോഡില്‍ വച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും പോലീസ് ഉപദ്രവം തുടര്‍ന്നതായും രമേഷ് വെളിപ്പെടുത്തി.
അപകടങ്ങള്‍ കുറയ്ക്കാനും കുറ്റങ്ങള്‍ കണ്ടെത്താനുമുള്ള പോലീസ് പരിശോധനയ്ക്ക് എതിരല്ല. ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ പോലീസ് സേനയെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോടും യോജിപ്പില്ല. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവത്തില്‍ പരാതി നല്കിയെന്നു മാത്രമെയൊള്ളുവെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post