സന്നിധാനം: മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടപ്പിച്ചു. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ പല ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
അയ്യപ്പഭക്തകര്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ശബരിമല സന്നിധാനത്തും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് എന്ന ഹോട്ടലാണ് അടപ്പിച്ചത്.
പല ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഭക്തര്‍ക്ക് മിതമായ വിലയില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളിലെ പരിശോധന. ഇത്തരം പരിശോധനകള്‍ ഇനിയും തുടരും.
Discussion about this post