കണ്ണൂര്‍: ചന്ദനാക്കാംപാറയിലെ സ്വകാര്യ സ്കൂളില്‍ എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന് ലൈംഗികമായി പീഡിപ്പിപ്പിച്ചതായി പരാതി. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്കൂളിലെ കായികാ അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറംലോകം അറിയുന്നത്.
ഈ അധ്യാപകനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അധ്യാപകന്റെ കൈയ്യില്‍ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറും.
Discussion about this post