ഇടുക്കി: യാത്രക്കിടെ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് ഓടുന്ന ജീപ്പില്‍ നിന്ന് താഴെ വീണത്. മൂന്നര് രാജമലയില്‍ വെച്ചാണ് സംഭവം. പഴനിയില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് കുഞ്ഞ് താഴെ വീണത്. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴായിരിക്കും കുഞ്ഞ് താഴെ വീണതെന്നാണ് കരുതുന്നത്. അതേസമയം വണ്ടിയിലുള്ളവര്‍ കുഞ്ഞ് താഴെ വീണത് അറിഞ്ഞിരുന്നില്ല.
ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജീപ്പി്ല് നിന്ന് വീണതിന്റെ ആഘാതത്തില്‍ കുട്ടിക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ നാലു മണിക്കൂറിന് ശേഷം പോലീസും വനം വകുപ്പുദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.
കടപ്പാട് ഏഷ്യനെറ്റ് ന്യൂസ്
Discussion about this post