ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 500കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍. അസ്ലം ഖാന്(24 ), മൗസം(21 ), ജഖം ഖാന് എന്നിവരാണ് പിടിയിലായത്. ഏകദേശം ഒരു കോടി രൂപയുടെ കഞ്ചാവാണ് ഇവരില്‍ നിന്ന് സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
കഴിഞ്ഞ ആറു മാസമായി ജഖം ഖാനുമായി ചേര്‍ന്നു അസ്ലം ഖാന് കഞ്ചാവ് കടത്തുന്നത്. ഒഡീഷയിലെ രായഗഢ ജില്ലയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പോലീസ് കണ്ടെത്തി. ഡല്‍ഹിയിലെ മെറ്റ് ഹൗസ് ബസ് സ്റ്റാന്‍ഡില്‍ പ്രതികള്‍ ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ക്രൈം ബ്രാഞ്ച് കഞ്ചാവുമായി ഇവരെ കുടിക്കിയത്.
അസ്ലം ഖാന്,മൗസം എന്നിവര്‍ ഹരിയാന നൂഹ് സ്വദേശികളും ജഖം ഖാന് രാജസ്ഥാനിലെ ആല്‍വര്‍ സ്വദേശിയുമാണ്.
Discussion about this post