ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ബിജെപിക്ക് ആശ്വാസമായി എക്സിറ്റ് പോളുകള്‍ വന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. മധുരപലഹാരങ്ങളും മറ്റും തയ്യാറാക്കി ആഘോഷമാക്കുവാന്‍ ഒരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവും പ്രതീക്ഷിച്ച് വന്‍ ആഘോഷപരിപാടികള്‍ക്കാണ് നേതാക്കള്‍ പദ്ധതിയിടുന്നത്.
2000 കിലോ ലഡുവും 350 കിലോ താമര കേക്കും മറ്റുമാണ് ബിജെപി തയ്യാറിക്കിയിരിക്കുന്നത്. വിജയം ആഘോഷിക്കാനായി താമര രൂപത്തിലുള്ള മറ്റ് പലഹാരങ്ങളും വാങ്ങിവെച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ വിതരണം ചെയ്യുന്നതിനായിട്ടാണ് 2,000 കിലോ ലഡു വാങ്ങിച്ച് വച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി നേതാവാണ് ഇത് തയ്യാറാക്കി വെച്ചിരിക്കുന്നത്. കിലോ കണക്കിന് കേക്കും പാര്‍ട്ടി നേതാക്കള്‍ തയ്യാറാക്കിയിട്ടുണ്ട്.
നോര്‍ത്ത് മുംബൈയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഗോപാല്‍ ഷെട്ടിയാണ് 2,000 കിലോ ലഡു ഓര്‍ഡര്‍ ചെയ്തത്. ലഡു ഉണ്ടാക്കാനായി മുംബൈയിലെ ബോറിവാലിയിലെ വിവേധം സ്വീറ്റ്സ് യൂണിറ്റിനാണ് ഷെട്ടി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖം മൂടി ധരിച്ച് ലഡു ഉണ്ടാക്കുന്ന ബേക്കറിയിലെ ജീവനക്കാരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
Discussion about this post