കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണിയുടെ വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്.
മാണിയുടെ വീട് സന്ദര്‍ശിക്കാനും മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും രാഹുല്‍ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പം മാണിയുടെ വീട്ടിലെത്തി.
Discussion about this post