ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട ഭാര്യ പിടിയില്‍. രാജേഷ് എന്ന 63 കാരനാണ് പിടിയിലായിരിക്കുന്നത്. വാടക വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട ശരീരത്തിന്റെ ഭാഗങ്ങള്‍ വീട്ടുടമ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സുനിത( 38) യെ പോലീസ് പിടികൂടി. രാജേഷും സുനിതയും മകനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
ഭാര്യയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് രാജേഷിന് സംശയമായിരുന്നു. ഇതും പറഞ്ഞ് വീട്ടില്‍ കലഹം പതിവായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് മകനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിട്ടു. ശേഷം ഭര്‍ത്താവിനെ ഉറക്ക ഗുളിക നല്കിയ ശേഷം കൊലചെയ്യുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എട്ട് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം എട്ട് ബാഗുകളിലാക്കി. കൈയ്യടങ്ങിയ ബാഗ് കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കാലുകളടങ്ങിയ ഒരു ഭാഗം വീട്ടുമുറ്റത്താണ് കുഴിച്ചിട്ടത്.
ശേഷം ഭര്‍ത്താവിനെ കാണുന്നില്ലയെന്ന് കാണിച്ച് രണ്ട് ദിവസത്തിന് ശേഷം പോലീസില്‍ പരാതി നല്കി. വീടിനടുത്തുള്ള ഡ്രെയിനേജില്‍ നിന്ന് അഴുകിയ നിലയില്‍ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.
സുനിതയും മകനും വീട്ടില്‍ നിന്ന് പോയതിന് ശേഷം വീട്ടുടമയാണ് കിടപ്പുമുറിയില്‍ തറ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതില്‍ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സുനിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിച്ചു.
Discussion about this post