ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിനകത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന.
ബസ്റ്റാന്‍ഡിന് പുറത്താണോ അകത്താണോ സ്ഫോടനമുണ്ടായതെന്ന് വ്യക്തമല്ല. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് വിവരം. വന്‍ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടത്തിയ ശേഷം ഗ്രനേഡ് എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടനത്തിന് പിന്നാലെ ഇവിടേക്ക് കൂടുതല്‍ പോലീസുകാരെത്തി പരിശോധന ആരംഭിച്ചു. ഗ്രനേഡ് എറിഞ്ഞയാളെ കണ്ടെത്താനായി മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post