ന്യൂഡല്‍ഹി: തങ്ങള്‍ക്ക് രാജ്യം ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്കിയാല് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്നാട്ടിലെ വണ്ടല്ലൂരില്‍ ആദ്യ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്തു സംസാറിക്കുകയായിരുന്നു മോഡി. തമിഴ് വികാരം ഇളക്കിയായിരുന്നു മോഡിയുടെ പ്രസംഗം.
തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എംജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മോഡി മറന്നില്ല.
Discussion about this post