ബംഗളൂരു: ബംഗളൂരുവിലെ കറാച്ചി ബേക്കറിയില്‍ ബോംബ് ഭീഷണി. ബേക്കറിയുടെ പേരിലെ ‘കറാച്ചി’ എന്ന വാക്ക് മാറ്റിയില്ലെങ്കില്‍ ബേക്കറി ബോംബവെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബോംബ് ഭീഷണി.
ടെലിഫോണിലൂടെയാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് നഗരത്തിലെ കറാച്ചി ബേക്കറിയുടെ മറ്റൊരു സ്ഥാപനത്തിലേക്കും ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് ‘കറാച്ചി’ എന്ന പേര് ബാനര്‍ കെട്ടി മറക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച്ച 12-15 പേര് കറാച്ചി ബേക്കറിയിലെത്തി ഈ പേര് എവിടെ നിന്നു വന്നെന്നും കറാച്ചി എന്ന പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
Discussion about this post