മുംബൈ: പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്താന്‍ സമൂഹം പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരെ നല്ല ഭര്ത്താക്കന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നതായി നടി ജയപ്രദ പറഞ്ഞു.
‘പെര്‍ഫക്ട് പതി’ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ജയപ്രദ. അമ്മയും അമ്മായി അമ്മയായും അഭിനയിക്കുന്നുണ്ട്. മാതാപിതാക്കള്‍ മകനെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.
വിവാഹ ശേഷം ഭര്‍ത്താവ് എങ്ങനെയായാലും അവരെ അംഗീകരിക്കണം എന്നാണ് സമൂഹം ഓരോ പെണ്‍കുട്ടികളെയും പറഞ്ഞ് പഠിപ്പിച്ചതെന്നും എന്നാല്‍ ഭാര്യമാരോട് എങ്ങനെ പെരുമാറണമെന്നും ഒരു നല്ല ഭാര്യഎങ്ങനെയായിരിക്കണമെന്നും സമൂഹം പഠിപ്പിക്കുന്നില്ലെന്നും താരം പറഞ്ഞു.
Discussion about this post