മുംബൈ: പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാരെ ഭീകരപ്രവര്ത്തകര് എന്ന നിലയില്‍ പെരുമാറരുതെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് കലാകാരന്മാര്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം എത്തിയതിനു പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കലയും ഭീകരപ്രവര്‍ത്തനവും ഭിന്നവിഷയങ്ങളാണ്.
പാകിസ്താന് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ പിന്തുണയ്ക്കുന്നു. കാരണം അത് ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ശാന്തിയും സമാധാനവും തന്നെയാണ് എല്ലാവര്ക്കും താത്പര്യം. എന്നാല്‍, ചില അടികള്‍ക്ക് തിരിച്ചടി നല്‍കേണ്ടിവരും -സല്മാന് ഖാന് പറയുന്നു.
Discussion about this post