ദില്ലി: ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകും, വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഇരട്ടിയായിരിക്കുകയാണ് നിലവില്‍. ദില്ലി ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ് എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ദില്ലി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 55,000 വരെ ഉയർന്നിട്ടുണ്ട്. ഇതോടെ വലഞ്ഞിരിക്കുകയാണ് യാത്രക്കാർ.















Discussion about this post