ന്യൂഡല്‍ഹി: പുതിയ ബിഹാര്‍ സര്‍ക്കാര്‍ ഈയാഴ്ച ചുമതലയേല്‍ക്കും. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി.
ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധര്‍മെന്ദ്ര പ്രധാന്‍, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും.
















Discussion about this post