ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദത്തിനിടെ അപകടം. ശിവപുരിയിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24-കാരനായ സോനു കുമാറിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു, നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.










Discussion about this post