നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ വൻ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പന്ത്രണ്ട് പേർ മരിച്ചതായി ജില്ലാ കളക്ടർ എം തങ്കവേൽ സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. വിജയ്‌യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി.










Discussion about this post