കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളടക്കമുള്ള നിരവധി മലയാളികളാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്.
റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിൽ എത്തിയത്. കാഠ്മ ണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. ഗോസാല എന്ന സ്ഥത്താണ് ഇപ്പോള്‍ ഇവര്‍ ഉള്ളത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലായെന്ന് കുടുങ്ങിയ മലയാളികള്‍ പറഞ്ഞു.സാമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല.









Discussion about this post