ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എംപിമാരുടെ ഭക്ഷണത്തിന് ഇനി മുതല്‍ പുതിയ മെനു. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവര്‍ ഉപ്പുമാവ്, മൂങ് ദാല്‍ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങള്‍, ഗ്രില്‍ഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമടക്കം ലഭിക്കുക. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.
മീല്‍സിനും കറികള്‍ക്കുമൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നതിനായി മില്ലറ്റ് അടങ്ങിയ വിഭവങ്ങള്‍, ഫൈബര്‍ അടങ്ങിയ സലാഡുകള്‍, പ്രോട്ടീന്‍ സൂപ്പുകള്‍ എന്നിവയും മെനുവില്‍ ചേര്‍ത്തിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, സോഡിയം എന്നിവയുടെ അളവ് കുറച്ച് മറ്റു പോഷക ഗുണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയാണ് ഈ മെനുവിന്റെ ലക്ഷ്യം. അതത് വിഭവങ്ങള്‍ക്ക് നേരെ എത്ര കലോറി ഉള്‍പ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പാറും ചട്ണിയും ഉള്‍പ്പെടെ റാഗി മില്ലറ്റ് ഇഡ്ലി (270 കിലോ കലോറി), ജോവര്‍ ഉപ്പുമാവ് (206 കിലോ കലോറി), പഞ്ചസാര ഉപയോഗിക്കാത്ത മിക്‌സ് മില്ലറ്റ് ഖീര്‍ (161 കിലോ കലോറി) എന്നിവയാണ് മെനുവിലെ പ്രധാന സവിശേഷതകള്‍. ചന ചാട്ട്, മൂങ് ദാല്‍ ചില്ല തുടങ്ങിയ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
















Discussion about this post