ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്റെ അഞ്ച് ബോഗികളില്‍നിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം.
സംഭവത്തെ തുടര്‍ന്ന് പാതയിലെ റെയില്‍വെ ഗതാഗതം താറുമാറായി. പത്തിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ കൂടുതല്‍ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിനില്‍ തീ ആളിപടരാനും പൊട്ടിത്തെറിക്കാനും സാധ്യതയുള്ള ഡീസല്‍ ഇന്ധനമായതിനാല്‍ തന്നെ വലിയ അപകടമായി മാറുമായിരുന്നു.









Discussion about this post