ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു പേരെ കാണാതായെന്നാണ് പരാതി.
ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ചവരില്‍ ഇതുവരെ 80പേരെയാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. വിമാന അപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
വിമാന അപകടത്തില്‍ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.കൂടുതല്‍ പേരുടെ ഡിഎന്‍എ പരിശോധന ഇന്ന് പൂര്‍ത്തിയാകും.









Discussion about this post