ബെംഗളൂരു: മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചതിന് യാത്രക്കാരിയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി ബെംഗളൂരു മെട്രോ.
ബെംഗളൂരുവിലെ നമ്മ മെട്രോയിലെ സ്ഥിരം യാത്രക്കാരിക്കാണ് പിഴ ലഭിച്ചത്. ഏപ്രില്‍ 26 -ന് നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹയാത്രികരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഇവര്‍ക്കെതിരെ നടപടി എടുത്തത്.
നമ്മ മെട്രോ നിയമങ്ങള്‍ പ്രകാരം യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ ഭക്ഷണം കഴിക്കാനോ പാനീയങ്ങള്‍ കുടിക്കാനോ പാടില്ല. ഏപ്രില്‍ 26 -ലെ യാത്രക്കിടയിലാണ് യാത്രക്കാരിയുടെ ഭാഗത്തുനിന്നും നിയമലംഘനം ഉണ്ടായത്. തുടര്‍ന്ന് ഏപ്രില്‍ 28 -ന് യാത്ര ചെയ്യുന്നതിനായി നൈസ് റോഡ് ജംഗ്ഷനിലെ മഡവര മെട്രോ സ്റ്റേഷനില്‍ പ്രവേശിച്ചപ്പോള്‍, സുരക്ഷാ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിന് 500 രൂപ പിഴ ഈടാക്കുകയായിരുന്നു.
ബെംഗളൂരു മെട്രോ നിയമങ്ങള്‍ അനുസരിച്ച്, മെട്രോ പരിസരങ്ങളിലും ട്രെയിനുകളിലും ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പ്രസ്തുത സംഭവത്തോട് പ്രതികരിച്ചുകൊണ്ട്, ബിഎംആര്‍സിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
















Discussion about this post