ചെന്നൈ: റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാര്‍ത്ഥി് ട്രെയിനിടിച്ച് മരിച്ചു. നന്ദനത്തെ ഗവ. ആര്‍ട്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്. ചെന്നൈ കോടമ്പാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂര്‍ സ്വദേശിയായ രാജഗോപാല്‍ സെയ്ദാപേട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കോളേജ് സമയം കഴിഞ്ഞ് കാറ്ററിങ് ജോലികള്‍ക്ക് പോയിരുന്ന രാജഗോപാല്‍ വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ യാത്രയ്ക്കിടെ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ട്രാക്കില്‍ വീണുപോയി. തുടര്‍ന്ന് കോടമ്പാക്കം സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ നടന്ന് ഇയര്‍ ഫോണ്‍ തിരയുന്നതിനിടെ താംബരത്തു നിന്ന് വരികയായിരുന്ന സബര്‍ബന്‍ ട്രെയിന്‍ യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ റെയില്‍വെ പോലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post