ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയതെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ആരോപണമുന്നയിച്ച രാകേഷ് അസ്താന എന്ന ഉദ്യോഗസ്ഥന് തന്നോട് ശത്രതയുള്ളത് എല്ലാവര്ക്കും അറിയുന്ന കാര്യമാണെന്നും ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post