ബംഗളൂരു: ബിജെപി ഭരണഘടന തിരുത്തുമെന്ന് പ്രതികരിച്ച് എംപി അനന്ത് കുമാർ ഹെഗ്ഡെ. രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്നാണ് കർണാടകയിൽ നിന്നുള്ള ബിജെപി എംപി അവകാശപ്പെട്ടത്. പറഞ്ഞു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇത് സാധ്യമാകാത്തത് എന്നും ഹെഗ്ഡെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
400ലധികം സീറ്റുകളിൽ വിജയിക്കാൻ നിങ്ങൾ ബിജെപിയെ സഹായിക്കണം. എന്തുകൊണ്ടാണ് 400ലധികം സീറ്റെന്ന് ചോദിച്ചാൽ, ഹിന്ദുയിസം മുന്നിലാവാതിരിക്കാനായി കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടന തിരുത്തി. നമ്മുടെ മതത്തെ സംരക്ഷിക്കാൻ അത് നമുക്ക് തിരുത്തണം.
ലോക്സഭയിൽ നമുക്കിപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. പക്ഷേ, ഭരണഘടന തിരുത്തിന് രാജ്യസഭയിൽ അതില്ലെന്നും 400ലധികമെന്നത് അതിനു നമ്മളെ പ്രാപ്തരാക്കുമെന്നുമാണ് ഹെഗ്ഡെ പറഞ്ഞത്. ഇങ്ങനെ ആണെങ്കിൽ ഭരണഘടന തിരുത്തി ഹിന്ദുയിസത്തെ മുന്നിലാക്കാൻ നമുക്ക് കഴിയുമെന്നും ഹെഗ്ഡെ പറഞ്ഞു.
Discussion about this post