മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്പേയ് സര്‍ക്കാരിന്റെ ഭരണ കാലത്ത് ലോക്സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി. നേരത്തെ അധ്യാപകനായിരുന്നു മനോഹര്‍ ജോഷി.
also read;പോലീസുദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍, സംസ്ഥാനത്ത് പോലീസ് ആത്മഹത്യ കൂടുന്നു
1967ലാണ് ം അദ്ദേഹസജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്.
ആദ്യമായി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ശിവസേന നേതാവ് കൂടിയായിരുന്നു മനോഹര്‍ ജോഷി. 2002-04 കാലഘട്ടത്തിലാണ് സ്പീക്കര്‍ സ്ഥാനം വഹിച്ചത്.
Discussion about this post