ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന് വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് വിഭാകര്‍ ശാസ്ത്രിയുടെ ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്ന കാര്യം എക്സ് ഹാന്‍ഡിലൂടെയാണ് വിഭാകര്‍ ശാസ്ത്രി പ്രഖ്യാപിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ‘ജയ് ജവാന്, ജയ് കിസാന്‍’ എന്ന വീക്ഷണത്തെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം വിഭാകര്‍ ശാസ്ത്രി പറഞ്ഞു.
Discussion about this post