സംഘപരിവാര സംഘടകളുടെ പ്രതിഷേധങ്ങള്‍ക്ക് പിറകെ സാഹിത്യകാരി നയന്‍താര സഹ്ഗലിനെ മറാഠി ദേശീയ സാഹിത്യ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കി. വിദര്‍ഭയിലെ യവത്മാളില് ജനുവരി 11 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ നിന്നുമാണ് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരി പുത്രിയുമായ നയന്‍ താര സെഹ്ഗലിനെ ഒഴിവാക്കിയത്.
ബിജെപിക്ക് താല്പര്യം ഇല്ലാത്തതിനാലായിരിക്കാം തന്നെ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് കരുതുന്നതായി അവര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സെഹ്ഗലിനെ ഒഴിവാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസ് പങ്കെടുക്കുന്ന ചടങ്ങില്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായിട്ടായിരുന്നു നയന്‍ താര സെഹ്ഗലിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ക്ഷണം പിന് വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ക്ഷമാപണം ഞായറാഴ്ച ലഭിച്ചെന്നും സെഹ്ഗല്‍ പറയുന്നു. പ്രധാന മന്ത്രിയുടെ വിമര്ശകയായതിനാല് ആയിരിക്കും നടപടിയെന്നു അവര്‍ പറയുന്നു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചെന്ന് ആരോപിച്ച് പുരസ്കാരങ്ങള്‍ മടക്കി നല്കിയ അവാര്‍ഡ് വാപ്പസി കാംപയിന്റെ മുഖ്യപ്രചാരകുടിയായിരുന്നു നയന്‍ താര സഹ്ഗല്‍.
അതേസമയം, നയന്‍താര സെഹ്ഗലിന്റെ സാന്നിധ്യം ചടങ്ങിലുണ്ടായാല് പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ചില സംഘടനകളുടെ ഭീഷണിനില നില്‍ക്കുന്നുണ്ടെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നുമാണ് സമ്മേളനത്തിന്റെ സംഘാടകരുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സമ്മേളനത്തിന്റെ അഖിലേന്ത്യ പ്രസിഡന്റ് രമാകാന്ത് കോള്‍ട്ടെ തന്നെ രംഗത്തെത്തി.
മഹാരാഷ്ട്ര നവ നിര്മാണ് സേനയുടെ പ്രാദേശിക നേതാവാണ് നയന്‍ താര സെഹ്ഗലിന്റെ സാഹിത്യ സമ്മേളനത്തിലെ പങ്കാളിത്തത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി എംഎന്‍എസ് നേതാവ് രാജ് താക്കറെ രംഗത്തെത്തി. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സെഹ്ഗാലിനെ വിലക്കിയ നിലപാടിനോട് യോജിപ്പില്ല.
പാര്‍ട്ടി സംസ്ഥാന സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം സംഭവത്തില്‍ ഖേദം പ്രസ്താവനയിലൂടെ തയ്യാറായി. ബിജെപി ഇടപെട്ടാണ് സെഹ്ഗലിനെ തടഞ്ഞതെന്ന് മാഹരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം.
എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം സെഹ്ഗലിനെ വിലക്കിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിറകെ പരിപാടിയില്‍ നിന്നും മറ്റ് പലക്ഷണിതാക്കളും പിന്മാറി. മറാത്തി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമാണ് പിന്മാറിയതില് ഭുരിഭാഗവും. 91 കാരിയായ സെഹ്ഗാലിന്റെ വാക്കുകളോടുള്ള ഭയമാണ് സാഹിത്യ സമ്മേളനത്തില്‍ നിന്നും വിലക്കിയതിന് പിന്നിലെന്ന പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവാര്‍ഡ് വാപ്പസി പ്രചരണങ്ങളുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചിരുന്നത് മുതല്‍ സംഘപരിവാര സംഘടനകളുടെ എതിര്‍പ്പ് നേരിട്ടിരുന്ന വ്യക്തിയാണ് നയന്‍താര സെഹ്ഗല്‍.
Discussion about this post