വില്ലുപുരം: തമിഴ്നാട്ടില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ മക്കളെ കെട്ടിപിടിച്ച് തീകൊളുത്തിയുണ്ടായ അപകടത്തില്‍ നാല് മരണം. അമ്മയും മുത്തച്ഛനും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. അമ്മയെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചത്. എം ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരണപ്പെ്ടടത്.
സംഭവത്തില്‍ യുവതിയുടെ സഹോദരന്മാര്ക്ക് പരുക്കേറ്റു. പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി രണ്ടു വര്‍ഷമായി സ്വന്തം വീട്ടിലായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രിയില്‍ ദാരുണസംഭവമുണ്ടായത്. പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനും വീട്ടിലെത്തിയിരുന്നു.
വീടിന് മുന്പില് വെച്ച് യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുന്നതിനിടെയാണ് വീടിനുള്ളില്‍ വെച്ച് യുവതി മക്കളെ ചേര്‍ത്ത്പിടിച്ച് തീകൊളുത്തിയത്. ഇവരുടെ കരച്ചില് കേട്ട് ഓടിച്ചെന്നപ്പോള്‍ യുവതിയും കുട്ടികളും തീയിലകപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരണപ്പെടുകയായിരുന്നു.
Discussion about this post