ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നതാണെന്ന് ഗഡ്കരി പറഞ്ഞു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറിന്റെ ക്ഷണം നിരസിച്ചാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും താനൊരു നല്ല പാര്‍ട്ടിക്കാരനും നേതാവുമാണെന്നും കോണ്‍ഗ്രസിലേക്ക് വന്നാല്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നുമായിരുന്നു ജിച്കര്‍ പറഞ്ഞതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
also read: ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോന്സണ് മാവുങ്കലിന് ജീവപര്യന്തം
ഇതിനുള്ള മറുപടിയായാണ് അതിലും നല്ലത് കിണറ്റില്‍ ചാടി ജീവനൊടുക്കുന്നതാണെന്ന് ഗഡ്കരി പറഞ്ഞത്. ബിജെപിയില്‍ താന്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്നും ഗഡ്കരി വ്യക്തമാക്കി.
also read: മൃഗശാലയിലെ മരത്തിന് മുകളില്‍ നിന്നും ചാടിപ്പോയി, ഹനുമാന് കുരങ്ങിനെ വീണ്ടും കാണാനില്ല
മഹാരാഷ്ട്രയില്‍ മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായില്‍ വെച്ചായിരുന്നു ഗഡ്കരി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അറുപത് വര്‍ഷം കൊണ്ടുവന്ന വികസനത്തിന്റെ ഇരട്ടി ബിജെപി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം കൊണ്ടുവന്നുവെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post