ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതു റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ച. കര്‍ണാടകയിലെ ദവാന്ഗരെയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുവാവ് പാഞ്ഞടുക്കുകയായിരുന്നു. കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള യുവാവാണ് സുരക്ഷാ ലംഘനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ദേശീയ യുവജനോത്സവത്തിന്റെ 26-ാമത് എഡിഷന് ഉദ്ഘാടനത്തിനായി ഹുബ്ബള്ളി-ധാര്‍വാഡ് റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രിയുടെ റാലിക്കിടെ സുരക്ഷാ ലംഘനം ഉണ്ടാകുന്നത്. പ്രധാനമന്ത്രിക്ക് നേരെ തിരിയാന്‍ ശ്രമിച്ചയാളെ കൃത്യസമയത്ത് പോലീസ് പിടികൂടി.
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. നേരത്തെ കര്‍ണാടകയില്‍ വെച്ച് പൊതുറാലിക്കിടെ പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഒരു കുട്ടി ഓടിയെത്തിയിരുന്നു. മോഡിയുടെ സുരക്ഷാസേന കുട്ടിയെ തള്ളിമാറ്റുകയും ചെയ്തിരുന്നു.
Discussion about this post