‘എല്ലാ ദിവസവും ജിമ്മിൽ പോകും. 15 ദിവസത്തിൽ ഒരിക്കൽ ഷോപ്പിങ് നടത്തും. മാസത്തിൽ ഒരിക്കൽ ഒരു പിസ കഴിക്കണം’ വിവാഹം നടക്കുന്നതിന് മുൻപുള്ള കരാർ ആയിരുന്നു ഇത്. നവദമ്പതികൾ ഏറെ വ്യത്യസ്തമായ ഈ കരാറിൽ ഒപ്പ് വെയ്ക്കുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഈ ദമ്പതികൾ കളം നിറഞ്ഞിരിക്കുകയാണ്. കാരണമാകട്ടെ പിസ ഹട്ടും.
സോഷ്യൽമീഡിയ സ്റ്റാറുകളായ ഈ ദമ്പതികൾക്ക് ഒരു വർഷത്തെ പിസ സൗജന്യമായി നൽകുമെന്നാണ് പിസ ഹട്ട് അറിയിച്ചിരിക്കുന്നത്. കർവാ ചൗത്തിനോടനുബന്ധിച്ചാണ് പിസ ഹട്ട് ഇൻസ്റ്റഗ്രാമിലൂടെ ഓഫർ അറിയിച്ചത്. ‘മാസത്തിൽ ഒരു പിസ കഴിച്ച് നിങ്ങൾ ഭർത്താവിനൊപ്പം ദീർഘകാലം ജീവിക്കൂ. ഇതാകട്ടെ നിങ്ങളുടെ ജീവിതത്തിലെ കരാർ. പിസ ഇഷ്ടപ്പെടുന്ന എല്ലാ ദമ്പതിമാർക്കും സന്തോഷപൂർവമുള്ള കർവ ചൗത്ത് ആശംസിക്കുന്നു.’
എന്ന കുറിപ്പോടെയാണ് പിസ ഹട്ട് ഇന്ത്യ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ജൂൺ 21നായിരുന്നു അസം സ്വദേശികളായ ശാന്തി പ്രസാദിന്റെയും മിന്റു റായിയുടെയും വിവാഹം. വ്യത്യസ്ത തരം പിസ ദമ്പതികൾ കഴിക്കുന്നതും പങ്കുവെച്ച വിഡിയോയിൽ ഉണ്ട്. പിസ കഴിക്കുന്നതിനിടെ ഇവർ സെൽഫി എടുക്കുന്നതും കാണാം.
Discussion about this post