മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പ്രസവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. അമിത രക്തസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചത്.മീര ഏകണ്ടേയ ശനിയാഴ്ചയാണ് ബീഡിലെ സര്‍ക്കാര്‍ ആശുപത്രില്‍ പ്രസവിച്ചത്.
മജാല്‍ഗാവില്‍ ഒരു പാന്‍ ഷോപ്പ് നടത്തുന്ന മീരയ്ക്ക് ഏഴ് പെണ്‍കുട്ടികള്‍ ഉണ്ട്. ഏഴാമത്തെ പ്രസവത്തിന് ശേഷം രണ്ട്തവണ ആബോര്ഷനാക്കിയ മീര ആണ്‍കുട്ടി വേണമെന്ന വീട്ടുകാര്‍ നിരന്തരം സമ്മര്ദ്ദമൂലം വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മീരയുടെ ഏഴ് പെണ്മക്കളില് ഒരാള്‍ മുമ്പ് മരിച്ചിരുന്നു.
Discussion about this post