ചെന്നൈ: തമിഴ് ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രംഗത്തേക്ക് വരിക.

ദേശീയ പാർട്ടിയായ കോൺഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വാർത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
poli

ജനസേവനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിൻറെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
















Discussion about this post