മൈസൂരു: മരിച്ച സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 24 വര്‍ഷം അധ്യാപകനായി ജോലി ചെയ്തയാള്‍ ഒടുവില്‍ പിടിയില്‍. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്.
അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരന് ലോകേഷ് ഗൗഡ ജോലിയില്‍ പ്രവേശിക്കും മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് ലോകേഷിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ല്‍ ജോലിയില്‍ കയറി. ദീര്‍ഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല.
കുടുംബവഴക്കിനെ തുടര്‍ന്ന് 2019ല്‍ ചില ബന്ധുക്കളാണ് വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം സ്ഥിരീകരിച്ചത്.
Discussion about this post