പൊരിവെയിലത്ത് ഡ്യൂട്ടി ചെയ്യുന്നതിനിടെ മകളെ മാറോട് ചേര്‍ത്ത് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്വവും ഭംഗിയായി കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഇപ്പോള്‍ ആശംസാപ്രവാഹമാണ്.
മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ മോണിക്കാ സിംങ്ങും ഒന്നര വയസ്സുകാരി മകളുമാണ് ചിത്രത്തിലുള്ളത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അലിരാജ്പൂരിലെ ഹെലിപാഡിലാണ് മോണിക്കാ സിങ്ങിന് ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജോലിക്കായി വീട്ടില്‍നിന്നും ഇറങ്ങുമ്പോഴേക്കും മകള്‍ ഉണര്‍ന്നിരുന്നു. അമ്മയ്ക്കൊപ്പം വന്നേ തീരൂ എന്ന് വാശിപിടിച്ചു കരഞ്ഞ കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോരാന്‍ സാധിക്കാതെ വന്നതോടെയാണ് കുട്ടിയെ ഒപ്പം കൂട്ടിയത്.
अलीराजपुर यात्रा के दौरान मैंने देखा कि डीएसपी मोनिका सिंह अपनी डेढ़ वर्ष की बेटी को बेबी कैरियर बैग में लिए ड्यूटी पर तैनात थीं।
अपने कर्तव्य के प्रति उनका यह समर्पण अभिनंदनीय है। मध्यप्रदेश को आप पर गर्व है।
मैं उन्हें अपनी शुभकामनाएं और लाडली बिटिया को आशीर्वाद देता हूं। pic.twitter.com/XFk7h2yxyY
— Shivraj Singh Chouhan (@ChouhanShivraj) October 20, 2021
ജോലിയില്‍ കൃത്യത പാലിക്കുന്നതിനൊപ്പം അമ്മ എന്ന നിലയിലുള്ള കടമയും നിറവേറ്റുന്നത് പ്രധാനമാണെന്ന് അറിയാവുന്നതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മോണിക്ക സിങ് പറയുന്നു. ക്യാരി ബാഗില്‍ മകളെ ഇരുത്തിയാണ് മോണിക്ക സിംഗ് ഹെലിപ്പാട് ഡ്യൂട്ടി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുകയും ചെയ്തു. ഹെലിപ്പാഡില്വച്ച് മുഖ്യമന്ത്രി കുഞ്ഞിനെ ലാളിക്കുന്നുമുണ്ട്.
പോലീസ് ഉദ്യോഗസ്ഥയുടെ ജോലിയോടുള്ള സമര്‍പ്പണ മനോഭാവത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് അഭിമാനമാണ് മോണിക്കയെന്നും കുറിപ്പില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post