മുംബൈ:നവരാത്രി ദിവസങ്ങളിൽ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി യൂണിയൻ ബാങ്ക് സർക്കുലർ ഇറക്കി. മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പർപ്പിൾ, പിങ്ക് കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നാണ് സർക്കുലറിൽ പറയുന്നത്
ഒക്ടോബർ ഏഴ് മുതൽ 15 വരെയാണ് ഡ്രസ് കോഡ്. ഡ്രസ് കോഡ് പാലിച്ചില്ലെങ്കിൽ 200 രൂപ പിഴയൊടുക്കേണ്ടിവരും. എല്ലാ ദിവസവും ജീവനക്കാർ ഫോട്ടോ എടുത്ത് അയക്കണമെന്നും യൂണിയൻ ബാങ്ക് ജനറൽ മാനേജർ ജീവനക്കാരെ അറിയിച്ചു. എന്നാൽ സർക്കുലറിനെതിരെ എതിർപ്പുമായി ബാങ്ക് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post