ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ തുക നല്‍കണമെന്ന് കേന്ദ്രം അറിയിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രീംകോടതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
4.45. ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരോ, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചവരോ ആയവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
കോവിഡാണ് മരണകാരണമെന്ന് തെളിയിക്കുന്ന രേഖ മരണപ്പെട്ടവരുടെ കുടുംബം ഹാജരാക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ സഹായധനം കുടുബങ്ങള്‍ക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post