ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വപ്നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നുണ്ടോയെന്ന് രാഹുലിനെ പരോക്ഷമായി പരിഹസിച്ച് സ്മൃതി പറഞ്ഞു.ട്വിറ്ററിലൂടെയാണ് സ്മൃതി ഇറാനി രാഹുലിനെ പരിഹസിച്ച് രംഗത്ത് എത്തിയത്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് സ്മൃതിയുടെ പരിഹാസം.
आजकल सपना दिखाने के लिए भी ट्यूशन लेनी पड़ती है ??? pic.twitter.com/Z6ZL3MOQhq
— Smriti Z Irani (@smritiirani) December 18, 2018
സ്വപ്നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാളാണ് രാഹുല്‍. സ്വന്തം വാക്കുകളില്‍ രാഹുലിന് വിശ്വാസമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്യോടു സ്മൃതി പ്രതികരിച്ചു. സംസാരിക്കേണ്ടത് എന്താണ് എന്ന് പറഞ്ഞ് കൊടുക്കുന്നത് മറ്റുള്ളവരാണ്. ഈ വീഡിയോ വ്യക്തമാക്കുന്നത് അതാണ്. തിരഞ്ഞെടുക്കപ്പെടേണ്ടുന്ന പദവികള്‍ക്ക് രാഹുല്‍ യോഗ്യനല്ലെന്ന രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും സ്മൃതി പറഞ്ഞു.
Discussion about this post