ന്യൂഡല്‍ഹി : ഇന്ത്യ-ബംഗ്ളദേശ് അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ചൈനീസ് പൗരനെ സുരക്ഷാസേന പിടികൂടി ചോദ്യം ചെയ്യാനാരംഭിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്ന് ഹാന്‍ ജുന്വ (35) എന്നയാളെയാണ് പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്ന് ബംഗ്ളാദേശ് വിസയും ചൈനീസ് പാസ്പോര്‍ട്ടും ലാപ്ടോപ്പും മൂന്ന് സിംകാര്‍ഡുകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പിടിയിലായ ഇയാള്‍ക്ക് ഇംഗ്ളീഷ് ഭാഷ വശമില്ലാത്തതിനാല്‍ മാന്ഡറിന് ഭാഷ അറിയുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഇയാള്‍ ഒറ്റയ്ക്കാണോ അതോ കൂടുതല്‍ പേര് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സുരക്ഷാ സേന പരിശോധിച്ച് വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post