കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 ഹെക്ടര്‍ ആംബുലന്‍സുകള്‍ സഹായമായി പ്രഖ്യാപിച്ച് ഇന്റര്‍നെറ്റ് എസ്യു.വി. നിര്‍മാതാക്കളായ എംജി മോട്ടോഴ്സ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിലയ്ക്കാത്ത സഹായമാണ് എംജി മോട്ടോഴ്സ് നല്‍കുന്നത്.
ഹെക്ടര്‍ ആംബുലന്‍സില്‍ നവീനമായ ജീവന് രക്ഷ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആംബുലന്‍സുകള്‍ നാഗ്പുര്‍, വിദര്‍ഭ തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്നതിനായി കൈമാറിയെന്നാണ് വിവരം. അവശേഷിക്കുന്ന വാഹനങ്ങളില്‍ പരമാവധി വേഗത്തില്‍ കൈമാറുമെന്നും അധികൃതര്‍ അറിയിക്കുന്നു. ഈ വാഹനങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളിലേക്ക് കൈമാറും.
ഈ പ്രതിസന്ധി ഘട്ടത്തില്‍ മന്ത്രി എം.ജിയുടെ സഹകരണം ആവശ്യപ്പെട്ടത് ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്ന് എംജി മോട്ടോഴ്സ് മേധാവി പ്രതികരിച്ചു. എംജിയുടെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റിലാണ് എം.ജി. ഹെക്ടര്‍ ആംബുലന്‍സ് ഒരുങ്ങുന്നത്. ഒക്സിജന്‍ സിലിണ്ടര്‍, ഓട്ടോ ലോഡിങ്ങ് സ്ട്രെച്ചര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, മെഡിസില്‍ ക്യാബിനെറ്റ് വിത്ത് 5 പാരാമീറ്റര്‍ മോണിറ്റര്‍, ലൈഫ് സേവിങ്ങ് മെഡിക്കല്‍ ഉപകരണങ്ങള്‍, ബാറ്ററി ആന്‍ഡ് ഇന്വേര്ട്ടര് തുടങ്ങിയ സംവിധാനങ്ങളാണ് എംജി ഹെക്ടര്‍ ആംബുലന്‍സില്‍ ഒരുങ്ങുന്നത്.
Discussion about this post