ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ എഐഎഡിഎംകെ നേതാവ് വികെ ശശികലയുടെ ജീവന് അപകടത്തിലാണെന്നും കേരളത്തിലോ പുതുച്ചേരിയിലോ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. കര്‍ണാടക ഹൈക്കോടതിയേയും സുപ്രീംകോടതിയേയും ബന്ധുക്കള്‍ സമീപിക്കും
ഇന്നലെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്
മാറ്റിയത്.
നിലവില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കെയാണ് ശശികലയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം, ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു. ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. ശശികലയ്ക്ക് കര്‍ണാടകത്തിലും തമിഴ്നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം.
”കടുത്ത ശ്വാസതടസ്സമുണ്ട്. നേരത്തെ പനിയുമുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ രക്തത്തിലെ ഓക്സിജന്റ് അളവ് സാധാരണനിലയിലേക്ക് (ഇപ്പോള്‍ 96) എത്തി. ആരോഗ്യനില തൃപ്തികരമാണ്”- ഡോ. മനോജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ വളരെ നന്നായി നോക്കുന്നുണ്ട്. നല്ല പരിചരണമാണ് ലഭിക്കുന്നത്. അവരെ ഡോക്ടര്‍മാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ” – ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടശേഷം അനന്തരവന് ടിടിവി ദിനകരന് പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2017 ഫെബ്രുവരിയിലാണ് വികെ ശശികലയെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 66 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ശശികലക്കെതിരെ ചുമത്തിയ കുറ്റം.
Discussion about this post