ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്സിന് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നായി വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
എവിടെയാണ് ആദ്യം വാക്സിന് ലഭ്യമാക്കേണ്ടത് എന്ന് തുടങ്ങി രാജ്യത്ത് വാക്സിന് വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്തുവെന്നും അതിനൊപ്പം തന്നെ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ നാലു കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്.
Discussion about this post