ലഖ്നൗ; ഭൂമി പൂജയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച ഉമാഭാരതി അയോധ്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ആളുകളുടെ സുരക്ഷയോര്‍ത്ത് അയോധ്യയുടെ ഭൂമി പൂജയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് ബിജെപി നേതാവ് ഉമാ ഭാരതി അറിയിച്ചത്. എന്നാല്‍ പിന്നാലെ ഉമാ ഭാരതി അയോധ്യയിലെത്തുകയായിരുന്നു.
ഒരു മുതിര്‍ന്ന രാം ജന്മഭൂമി ഉദ്യോഗസ്ഥന് തന്നോട് പങ്കെടുക്കണമെന്ന് പറഞ്ഞതിനാലാണ് സ്ഥലത്തെത്തുന്നതെന്ന് ഉമാഭാരതി നല്കിയ വിശദീകരണം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. # ‘മര്യാദ പുരുഷോത്തമനായ രാമന്റെ അന്തസ്സില്‍ ഞാന്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നോട് രാം ജന്മഭൂമി ഓഫീസര്‍ പങ്കെടുക്കണമെന്ന് ഒരു മുതിര്‍ന്ന രാം ജന്മഭൂമി ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാന്‍ ചടങ്ങില്‍ പങ്കെടുക്കും,’ ഉമാഭാരതി ട്വീറ്റ് ചെയ്തു.
ഉമാഭാരതിക്കൊപ്പം നില്ക്കുന്ന ചിത്രം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥും ട്വീറ്റ് ചെയ്തിട്ടുണ്ട്. ചടങ്ങ് നടക്കുമ്പോള്‍ സരയു നദിക്കരയില്‍ നില്‍ക്കാനുള്ള അനുമതി എനിക്ക് തരണമെന്ന് രാം ജന്മഭൂമി സംഘാടകരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് ഇന്ന് യാത്ര പുറപ്പെടാനാണ് ആലോചിക്കുന്നത്.
അയോധ്യയില്‍ എത്തുന്നത് വഴി കൊവിഡ് പോസിറ്റീവാകുന്ന ചിലരുമായി എനിക്ക് ചിലപ്പോള്‍ ബന്ധപ്പെടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോഡിജിയും നൂറ് കണക്കിന് ആളുകളും പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. ചടങ്ങിനെത്തിയ ആളുകളെല്ലാം അവിടെ നിന്ന് മടങ്ങിയ ശേഷം ഞാന്‍ രാംലല്ലയില്‍ എത്തും’, എന്നായിരുന്നു ഉമ ഭാരതി ട്വീറ്റ് ചെയ്തത്. പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു.
Discussion about this post