ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശിയാണ് മരിച്ചത്. രോഹിണി സെക്ടര്‍ 11ല്‍ താമസിച്ചിരുന്ന തൃശ്ശൂര്‍ മതിലകം പുതിയകാവ് സ്വദേശി സുനില്‍കുമാര്‍(56) ആണ് വൈറസ് ബാധമൂലം മരിച്ചത്. ബത്ര ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഇതോടെ കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ച മലയാളികളുടെ എണ്ണം പത്തായി. അതേസമയം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയി ഇല്ലാത്തതിനാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഡല്ഡഹിയില് തന്നെ സംസ്കരിക്കും.
അതേസമയം മുംബൈയില്‍ രണ്ട് മലയാളികളാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി യുഎന്‍ രാഘവന് (73), ഗൊരേഗാവില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചേലക്കര സ്വദേശി സിപി ബാലകൃഷ്ണന് (60) എന്നിവരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 27 ആയി.
Discussion about this post