ഐസ്വാള്‍: കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മിസോറാമില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വിലക്കേര്‍പ്പെടുത്തി. മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്.
A consultative meeting chaired by Chief Minister Zoramthanga decides to impose 2-week total lockdown in the state from 9th June 2020 in view of the prevailing situation. Lockdown guidelines will be notified shortly: Mizoram Government pic.twitter.com/vuvmP9ovop
— ANI (@ANI) June 8, 2020
കേന്ദ്രനിര്‍ദേശ പ്രകാരം രാജ്യം ജൂണ്‍ 8 മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കി തുടങ്ങിയതിനിടെയാണ് മിസോറാമില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിസോറമില്‍ ഇതുവരെ 24 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്.
Discussion about this post